KOYILANDY DIARY

The Perfect News Portal

കനത്ത വേനലിൽ തണ്ണീർ പന്തലൊരുക്കി നഗരസഭ

കൊയിലാണ്ടി: കനത്ത വെയിലും അസ്സഹനീയമായ ചൂടും എത്തിയതോടെ കൊയിലാണ്ടി നഗരസഭ പുതിയ ബസ്റ്റാന്റ് പരിസരത്തു തണ്ണീർ പന്തൽ ഒരുക്കി. കൊയിലാണ്ടി ടൗണിലും പരിസരങ്ങളിലും പൊതു ജനങ്ങൾക്ക് ദാഹമാകറ്റുന്നതിനായി രാവിലെ 10മണി മുതൽ 5മണിവരെ ദിവസവും കുടിവെള്ള വിതരണം ചെയ്യുന്നു. ചൂടുവെള്ളവും, കൂജയിൽ ഒഴിച്ച് വെച്ച തണുത്ത വെള്ളവും ഇവിടെ ലഭ്യമാണ്.
കൂടാതെ തൊട്ടടുത്ത മരച്ചില്ലകളിൽ പക്ഷികൾക്കുമുള്ള ദാഹജലവും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ വേനലിലെല്ലാം ഇതുപോലെ പന്തൽ ഒരിക്കിയിരുന്നു നഗരസഭ. അന്നൊക്കെ ആളുകൾക്കു വലിയ തോതിൽ ആശ്വാസമായെന്നും ഉദ്ഘാടനം ചെയ്തു സംസാരിച്ച നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് പറഞ്ഞു. വൈസ് ചെയർമാൻ കെ. സത്യൻ, നഗരസഭ സെക്രട്ടറി ഇന്ദു എസ് ശങ്കരി, ഹെൽത്ത്‌ ഇൻസ്‌പെക്ടർ പ്രദീപ്‌ മരുതേരി, റിഷാദ്, ജമീഷ്, നാഗരസഭാ ജീവനക്കാരായ ശ്രീനി പള്ളിക്കുന്ന്, ജയപ്രകാശ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.