KOYILANDY DIARY

The Perfect News Portal

വെള്ളത്തിൽ വീണ് മരിച്ച നിലയിൽ കാണപ്പെട്ടയാളെ തിരിച്ചറിഞ്ഞു

കൊയിലാണ്ടി പന്തലായനി പടിഞ്ഞാറെതാഴ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ കാണപ്പെട്ടയാളെ തിരിച്ചറിഞ്ഞു. പന്തലായനി ചാത്തോത്ത് ശിവാനന്ദൻ (53) ആണ് മരിച്ചത്. ഇന്ന് രാവിലെ പടിഞ്ഞാറെതാഴെ വയലിൽ ഇയാളെ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. ഇന്നലെ വൈകീട്ട് മുതൽ ഇയാളെ കാണാതായതായി വീട്ടുകാർ പറഞ്ഞു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടി പോലീസും ഫയർഫോഴ്സും എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

വെള്ളത്തിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പരേതനായ കുഞ്ഞിരാമൻ നായരുടെയും ലക്ഷ്മി അമ്മയുടെയും മകനാണ്. ഭാര്യ: സിന്ധു. മകൻ: അഖിൽ ആനന്ദ്. സഹോദരങ്ങൾ: ശ്യാമള (മൂടാടി), ഗീത കൂട്ടാലിട), പരേതനായ ശശിധരൻ. മൃതദേഹം വൈകീട്ട് വീട്ടുവളപ്പിൽ സംസ്ക്കരിക്കും.