വീട്ടുമുറ്റത്തെ കിണറ്റിൽ കാർ അപകടത്തിൽപ്പെട്ടു. അച്ഛന് പിറകെ മകനും മരിച്ചു

കണ്ണൂർ: ആലക്കോട് നെല്ലിക്കുന്നിൽ കാറ് കിണറ്റി ലേക്ക് വീണ അപകടത്തിൽ അച്ഛന് പിറകെ മകനും മരിച്ചു. താരാമംഗലത്ത് മാത്തുക്കുട്ടി (58)യും മകൻ വിൻസ് മാത്യു (17) മാണ് മരിച്ചത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ് കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വിൻസ് മരിച്ചത്. അപകടസമയത്തുതന്നെ മാത്തുക്കുട്ടി മരിച്ചിരുന്നു.

രാവിലെ 10.15നാണ് അപകടം. വീട്ടിൽ നിന്നും കാറ് പുറത്തേക്കെടുത്തപ്പോൾ നിയന്ത്രണം വിട്ട കാർ കിണറിലേക്ക് പതിക്കുകയായിരുന്നു. മരണപ്പെട്ട മാത്തുക്കുട്ടി ഇന്നലെ സ്ഥാനാരോഹണം ചെയ്‌ത മാനന്തവാടി രൂപതാ സഹായമെത്രാൻ അലക്‌സ് താരാമംഗലത്തിൻ്റെ സഹോദരനാണ്.

