കൊല്ലം ശ്രീ അനന്തപുരം ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം

കൊയിലാണ്ടി: കൊല്ലം ശ്രീ അനന്തപുരം മഹാവിഷ്ണുക്ഷേത്രത്തിലെ ദ്രവ്യകലശവും ആറാട്ട് മഹോത്സവവും ജനുവരി 13 മുതൽ 22 വരെ നടത്തുവാൻ തീരുമാനിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മേപ്പള്ളിമന ഉണ്ണികൃഷ്ണൻ അടിതിരിപ്പാടിന്റെ നിർദ്ദേശപ്രകാരം ക്ഷേത്ര പരിപാലനസമിതി യോഗത്തതിലാണ് തീരുമാനമെടുത്തത്.
- ജനുവരി 13 ന് ശുദ്ധികലശം
- 14 ന് ദ്രവ്യകലശം
- 15ന് കൊടിയേറ്റം
- 21 ന് പള്ളിവേട്ട
- 22 ന് കുളിച്ചാറാട്ട് എന്നിവ നടക്കും.
കൊടിയേറ്റ ദിവസം മുതൽ കാലത്തും വൈകീട്ടും രാത്രിയും ശ്രീഭൂതബലി, തായമ്പക, കുഴൽപറ്റ്, കേളികൈ എന്നിവയും ഉണ്ടായിരിക്കുന്നതാണ്. ക്ഷേത്ര പരിപാലനസമിതിയുടെ ആജീവനാന്ത അംഗങ്ങളുടെ യോഗം സമിതി പ്രസിഡണ്ട് ഇ എസ് രാജൻ അധ്യക്ഷത വഹിച്ചു. ക്ഷേത്രം രക്ഷാധികാരി ഇളയിടത്ത് വേണുഗോപാൽ, അജിത് കുമാർ, മോഹൻദാസ് പൂങ്കാവനം, പ്രശാന്ത് ചില്ല, പി കെ ബാലകൃഷ്ണൻ, ശശി മുണ്ടക്കൽ,കെ പി ബാബുരാജ്,ശിവദാസൻ പനച്ചികുന്ന്,എൻ എം പുഷ്പരാജ്, ലീലാകോറുവീട്ടിൽ, മുണ്ടക്കൽ ദേവി അമ്മ എന്നിവർ സംസാരിച്ചു.
ആറാട്ട് മഹോത്സവം ഭംഗിയായി നടത്തുന്നതിനാവശ്യമായ സഹായ സഹകരണങ്ങൾ നൽകുവാൻ പരിപാലനസമിതി ഭക്തജനങ്ങളോട് അഭ്യർത്ഥിച്ചു.
