KOYILANDY DIARY

The Perfect News Portal

ശരീരത്തിലൂടെ ലോറി കയറിയിറങ്ങി, മൂന്നാം ക്ലാസ് വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്

ശരീരത്തിലൂടെ ലോറി കയറിയിറങ്ങി, മൂന്നാം ക്ലാസ് വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്. തിരുവനന്തപുരം:  മൂന്നാം ക്ലാസ് വിദ്യാര്‍ഥിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി.  തിരുവനന്തപുരം പൂവച്ചല്‍ യു.പി സ്‌കൂള്‍ വിദ്യാര്‍ഥി ഇമ്മാനുവൽ ആണ് അപകടത്തിൽ പെട്ടത്. വിദ്യാര്‍ഥിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാവിലെ 8:45 ഓടെയാണ് അപകടം ഉണ്ടായത്. സിമൻ്റ് കയറ്റിവന്ന ലോറിയാണ് കുട്ടിയെ ഇടിച്ചത്. റോഡില്‍വീണ കുട്ടിയുടെ അരക്ക് മുകളിലൂടെ ലോറിയുടെ മുന്‍വശത്തെ ടയര്‍ കയറിയിറങ്ങുകയായിരുന്നു.