KOYILANDY DIARY

The Perfect News Portal

മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കി – ആര്യ രാജേന്ദ്രന്‍

തിരുവനന്തപുരം: വ്യാജ കത്ത് വിവാദത്തില്‍ പ്രതികരിച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍. കത്ത് കൊടുത്തിട്ടില്ലെന്നും മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു. ഒളിച്ചുകളിക്കേണ്ട ഒരു വിഷയവും തനിക്കില്ല. ജനങ്ങളുടെ മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്നയാളാണ് താന്‍. കത്തിന്റെ ഉറവിടം പരിശോധിക്കണമെന്നും മേയര്‍ പ്രതികരിച്ചു. അത്തരം ഒരു കത്ത് കൊടുക്കുന്ന ശീലം സിപിഐ എമ്മിനില്ല. ബോധപൂര്‍വമായ പ്രചരണമാണോയെന്ന് കണ്ടെത്തേണ്ടതുണ്ട്- മേയര്‍ പറഞ്ഞു.

അങ്ങനെ ഒരു കത്ത് തയ്യാറാക്കുകയോ, അത്തരം ഒരു കത്തില്‍ ഒപ്പിടുകയോ ചെയ്തിട്ടില്ല. വിവാദത്തിന്റെ അടിസ്ഥാനത്തില്‍ സുതാര്യമായി ജനങ്ങളെ ബോധ്യപ്പെടുത്താനാണ് നിയമനം എംപ്ലോയ്മെന്റ് എക്സേഞ്ച് വഴി നടത്താന്‍ തീരുമാനിച്ചത്. മേയര്‍ ആയി ചുമതയേറ്റടുത്തത് മുതല്‍ അപവാദ പ്രചരണങ്ങള്‍ ഒരു വിഭാഗം ആരംഭിച്ചതാണ്. അതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴും വ്യാപക പ്രചരണം തുടരുന്നതെന്നും മേയര്‍ പറഞ്ഞു.

ഗൗരവതരമായ വിഷയമായതിനാലാണ് മുഖ്യമന്ത്രിക്ക് നേരിട്ട് തന്നെ പരാതി നല്‍കിയത്. പാര്‍ട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തേണ്ട കാര്യങ്ങള്‍ അറിയിച്ചു കഴിഞ്ഞു. ഒളിച്ചുകളിക്കേണ്ട ഒരു വിഷയവും തനിക്കില്ലെന്നും ജനങ്ങളുടെ മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്നയാളാണ് താനെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.

Advertisements