KOYILANDY DIARY

The Perfect News Portal

ദീപക്കിനെയും കൊണ്ട് അന്വേഷണ സംഘം ഇന്ന് മേപ്പയ്യൂരിലെത്തും.

മേപ്പയ്യൂർ: ആറ് മാസം മുമ്പ് കാണാതായ ദീപക്കിനെയും കൊണ്ട് അന്വേഷണ സംഘം ഇന്ന് മേപ്പയ്യൂരിലെത്തും. ഇന്നലെ രാവിലയോടെ അന്വേഷണ സംഘം ഗോവയിലെത്തുകയും തുടർന്ന് ഉച്ചയോടെ നടപടി ക്രമങ്ങൾ പൂർത്തീകരിച്ച ശേഷം ഗോവ പോലീസ് കേരള പോലീസിന് ദീപക്കിനെ വിട്ടു കൊടുക്കുകയും ചെയ്തു.

ദീപക്കിനെ കാണാനില്ലെന്ന പരാതിയെ തുടർന്ന് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. ആർ. ഹരിദാസിൻ്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് ഇയാൾ ഗോവയിലുണ്ടെന്ന് കണ്ടെത്തിയത്. നാട്ടിലെത്തിയ കോടതി നടപടികൾ പൂർത്തിയാക്കിയതിനു ശേഷം ദീപക്കിനെ ബന്ധുക്കളെ ഏൽപ്പിക്കും.