ലഹരിക്കേസില്‍ പിടിയിലായ റിപ്പോർട്ടർ വാർത്ത എഫ് ബി യിൽ നിന്ന് സർക്കാർ റിമൂവ് ചെയ്യിപ്പിച്ചു
കൊച്ചി: മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ ലഹരിക്കേസില്‍ പിടിയിലായതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടര്‍ വാര്‍ത്ത ഫേസ്ബുക്കില്‍ നിന്ന് റിമൂല് ചെയ്യിപ്പിച്ച് സര്‍ക്കാര്‍. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ ഉള്‍പ്പെടെയുള്ള മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടിയിലായ വാര്‍ത്തയാണ് മെറ്റ റിമൂവ് ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് കാണാന്‍ കഴിയാത്ത വിധത്തില്‍ വാര്‍ത്ത ഫേസ്ബുക്ക് നിയന്ത്രിച്ചിരിക്കുകയാണ്.
ഐടി റൂളിന്റെ ദുരുപയോഗമാണ് മെറ്റ നടത്തിയിരിക്കുന്നത്. ഇതിന് പുറമേ മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റവുമാണ്. കലാപാഹ്വാനം, മതസ്പര്‍ധ പോലുള്ള പോസ്റ്റുകള്‍ റിമൂവ് ചെയ്യിപ്പിക്കാന്‍ വേണ്ടിയുള്ള വഴി ഉപയോഗിച്ച് തങ്ങള്‍ക്കെതിരായ വാര്‍ത്തകളെ സര്‍ക്കാര്‍ റിമൂവ് ചെയ്യിപ്പിക്കുകയാണ്.




