KOYILANDY DIARY

The Perfect News Portal

കാടിനു തീപിടിച്ചു

കാടിനു തീപിടിച്ചു. കീഴരിയൂർ നടുവത്തൂർ ശങ്കരാചാര്യ ട്രസ്റ്റിൻ്റെ കീഴിലുള്ള ആറ് ഏക്കറോളം വരുന്ന കാടിനാണ് തീപിടിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടു കൂടിയായിരുന്നു സംഭവം. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തി. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ വെള്ളം ഉപയോഗിച്ചും ഫയർ ബീറ്റൺ ചെയ്തും തീ അണച്ചു. ഗ്രേഡ് ASTO എം. മജീദിൻ്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ബി. ഹേമന്ത്, സി. സിജിത്ത്, എസ്. അരുൺ, റിനീഷ് പി. കെ, റഷീദ്, ഹോം ഗാർഡ് മാരായ സുജിത്ത്, പ്രദീപ് എന്നിവർ പ്രവർത്തനങ്ങളിൽ പങ്കാളികളായി.