KOYILANDY DIARY

The Perfect News Portal

കിണറ്റിൽ വീണ ഗർഭിണിയെയും, രക്ഷിക്കാനിറങ്ങിയ ഭർത്താവിനെയും ഫയർഫോഴ്സ് രക്ഷപ്പെടുത്തി

 

കിണറ്റിൽ വീണ ഗർഭിണിയെയും, രക്ഷിക്കാനിറങ്ങിയ ഭർത്താവിനെയും, അയൽവാസിയെയും

ഫയർഫോഴ്സ് രക്ഷപ്പെടുത്തി. കീഴരിയൂർ തീയരുകണ്ടിപൊയിൽ വീട്ടിലെ കിണറ്റിൽ വീണ പൂർണ ഗർഭിണിയായ അനഘശ്രീ (20), ഭർത്താവ് മനു (22) എന്നിവരെയാണ് അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തിയത്. കിണറ്റിലിറങ്ങി അയൽവാസി ഏറെ നേരം ഇവരെ പിടിച്ച് നിർത്തുകയായിരുന്നു.

തുടർന്ന് കൊയിലാണ്ടി ഫയർസ്റ്റേഷൻ ഓഫീസർ സി. പി. ആനന്ദന്റെ നേതൃതത്തിൽ സേന എത്തുകയും ഫയർ & റെസ്ക്യൂ ഓഫീസർ സിജിത്ത് കിണറിൽ ഇറങ്ങി റെസ്ക്യൂ നെറ്റിൻ്റെ സഹായത്തോടെ ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. രക്ഷാപ്രവർത്തനത്തിൽ സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ മജീദ്, നിതിൻരാജ്, ഷാജു, ശ്രീരാഗ്, ധീരജ്, എച്ച് ജി. ദീപൻ എന്നിവർ പങ്കെടുത്തു.

Advertisements