KOYILANDY DIARY

The Perfect News Portal

ബി.ജെ.പി പദയാത്ര നടത്തി

കൊയിലാണ്ടി: ചെങ്ങോട്ട്കാവ് പഞ്ചായത്ത് മൂന്നാം വാർഡിൽ വികസന മുരടിപ്പ് ആരോപിച്ച് ബൂത്ത് പ്രസിഡണ്ട് അരുൺ മേലൂർ നയിക്കുന്ന ബി.ജെ.പി പദയാത്ര നടത്തി. ബിജെപി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്. ആർ ജയ്കിഷ് യാത്ര  ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ട്കാവ് പഞ്ചായത്ത് ഭരണ സമിതിയിൽ അഴിമതിയും കൊടുകാര്യസ്ഥതയുമാണ് നടക്കുന്നതെന്ന് ഇവർ ആരോപിച്ചു.

കൊയിലാണ്ടി മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ എ വി നിധിൻ, ബി.ജെ.പി. ചെങ്ങോട്ട്കാവ് പഞ്ചായത്ത് പ്രസിഡണ്ട് പ്രിയ ഒരുവമ്മൽ, ജന. സെക്രട്ടറി അഭിലാഷ് പോത്തല, പ്രശോഭ് ചേലിയ, ജിതേഷ് ബേബി, മാധവൻ ബോധി, പി. എം. ബൈജു, ബാബു എ എം, ഉദയൻ, സി.ടി.കെ ബിജു എന്നിവർ പദയാത്രക്ക് നേതൃത്വം നൽകി.