KOYILANDY DIARY.COM

The Perfect News Portal

പാചക ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു

പാചക ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു. ആളപായമില്ല. തിക്കോടി തിടിയാണ്ടി വത്സൻ എന്നയാളുടെ വീട്ടിലെ ഗ്യാസ് സിലിണ്ടറിനാണ് തീപിടിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ സേന എത്തിയിരുന്നു. അതിനിടം തീയമഞ്ഞിരുന്നു.

വീട്ടിലെ പാചക പാത്രങ്ങളും മറ്റും കത്തി നശിച്ചിട്ടുണ്ട്. പാചകം ചെയ്തുകൊണ്ടിരിക്കുമ്പോൾ തീ പടർന്നതാണെന്ന് സംശയിക്കുന്നു. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പ്രദീപിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക് ഓഫീസർമാരായ ബിനീഷ് വി കെ, ഷിജു ടി പി ബിനീഷ് കെ, റിനീഷ് പി കെ സജിത്ത് പി കെ, ഹോം ഗാർഡ് മാരായ ഓം പ്രകാശ്, സോമ കുമാർ എന്നിവർ സംഘത്തുലുണ്ടായിരുന്നു.

Share news
error: Content is protected !!