KOYILANDY DIARY

The Perfect News Portal

വരും ദിവസങ്ങളിൽ ഉയർന്ന താപനില 39°C വരെയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

മാർച്ച് 18 മുതൽ 20 വരെ പാലക്കാട്, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 39°C വരെയെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, പത്തനംതിട്ട, തൃശ്ശൂർ, കോഴിക്കോട് എന്നീ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയുമായിരിക്കും. അതേസമയം തിരുവനന്തപുരം, എറണാകുളം, കണ്ണൂർ എന്നീ ജില്ലകളിൽ ഉയർന്ന താപനില 36°C വരെ ഉയർന്നേക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.