KOYILANDY DIARY

The Perfect News Portal

വടകര പുറങ്കരയിൽ കടലിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടുകിട്ടി.

വടകര: പുറങ്കരയിൽ കടലിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടുകിട്ടി. 22 വയസ്സുള്ള ഫൈജാസ് ആണ് മരിച്ചത്. ഇന്നലെ കടലിൽ ഇറങ്ങിയ സ്ഥലത്തിനടുത്തുനിന്ന്  ഉച്ചയോടെയാണ് മത്സ്യത്തൊഴിലാളിൾ മൃതദേഹം കണ്ടെടുത്തത്.

ഇന്നലെ വൈകുന്നേരം ഒഞ്ചിയം രക്തസാക്ഷി സ്തൂപത്തിനു സമീപം തീരക്കടലിൽ മീൻ പിടിക്കാൻ ഇറങ്ങിയപ്പോഴാണ് ഫൈജാസ് അപകടത്തിൽപെട്ടത്. ആ സമയം മുതൽ കോസ്റ്റ് പോലീസ്, മത്സ്യത്തൊഴിലാഴികൾ, സ്കൂബ ടീം എന്നിവരുൾപ്പെടെ തിരച്ചിൽ നടത്തി വരികയായിരുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.