KOYILANDY DIARY.COM

The Perfect News Portal

പുഴയിൽ കാണാതായ കാൻസർ രോഗിയായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

പുഴയിൽ കാണാതായ കാൻസർ രോഗിയായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. കണ്ണൂർ: പരിപ്പായി സ്വദേശി കെ.പി.രാജേഷ് (34) ആണ് മരിച്ചത്. മൃതദേഹം കൊയ്യം ചെക്കിക്കടവ് പാലത്തിനു സമീപത്തായി പുഴയിൽ നിന്നും മീൻ പിടിക്കുന്നവരാണ് കണ്ടെത്തിയത്.

രാവിലെ മലപ്പട്ടം മുനമ്പുകടവ് പാലത്തിനു മുകളിൽ കാർ നിർത്തി പുഴയിലേക്ക് ചാടിയതാവാം എന്നാണ് സംശയിക്കുന്നത്. അഗ്നിരക്ഷാ സേനയെത്തി മൃതദേഹം പുറത്തെടുത്തു. മൊബൈൽ ഫോണും ചെരിപ്പും സ്ഥലത്തുണ്ടെന്നു നാട്ടുകാർ പറഞ്ഞു.

 

Share news
error: Content is protected !!