KOYILANDY DIARY.COM

The Perfect News Portal

ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്കര വാളകത്ത് മൂന്ന് ദിവസം പ്രായമായ പെൺകുഞ്ഞിനെയാണ് വഴിയിൽ ഉപേക്ഷിച്ചതായി കണ്ടെത്തിയത്. വാളകം ബെഥനി കോൺവെൻ്റിൻ്റെ കുരിശടിക്ക് മുന്നിൽ പുലര്‍ച്ചെയോടെയാണ് കുഞ്ഞിനെ കണ്ടെത്തിയത്.

കുഞ്ഞിന്‍റെ കരച്ചില്‍ കേട്ടെത്തിയ ആളുകള്‍ പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് കൊട്ടാരക്കര പൊലീസ് സ്ഥലത്തെത്തി കേസ് അന്വേഷണം ആരംഭിച്ചു.

Share news
error: Content is protected !!