KOYILANDY DIARY

The Perfect News Portal

കർഷകൻ കൊല്ലപ്പെട്ട സംഭവം ചികിത്സാ വീഴ്ച ഉണ്ടായിട്ടില്ല. മരണകാരണം അമിത രക്തസ്രാവം

കർഷകൻ കൊല്ലപ്പെട്ട സംഭവം ചികിത്സാ വീഴ്ച ഉണ്ടായിട്ടില്ല. മരണകാരണം അമിത രക്തസ്രാവം.  വയനാട്: കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട തോമസിന് ചികിത്സ നൽകുന്നതിൽ കാലതാമസം ഉണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കടുവ ആക്രമിച്ച ശേഷം രണ്ട് മണിക്കൂറോളം താമസിച്ചാണ് തോമസിനെ വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. ആ സമയം തന്നെ രക്തം ഒരുപാട് വാർന്നു പോയ നിലയിലായിരുന്നു.

ആശുപത്രിയിലുണ്ടായിരുന്ന സീനിയർ സർജനും ഫിസിഷ്യനും തോമസിനെ പരിശോധിച്ചിരുന്നു. രക്തം വാർന്നു പോകുന്ന സാഹചര്യത്തിൽ വാസ്കുലർ സർജനെ കാണുന്നതിനായിട്ടാണ് തോമസിനെ സ്റ്റെബിലൈസ് ചെയ്ത ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.  ആംബുലൻസിൽ പരിശീലനം ലഭിച്ച നഴ്സും ഉണ്ടായിരുന്നു.

തോമസിന്  മികച്ച ചികിത്സ കിട്ടിയില്ലെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടർന്ന് നടത്തിയ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം.

Advertisements