തണൽ കിഡ്നി കെയർ ക്ലിനിക്ക് ആരംഭിച്ചു
.
കൊയിലാണ്ടി: കൊയിലാണ്ടിയിൽ തണൽ കിഡ്നി കെയർ ക്ലിനിക്ക് ആരംഭിച്ചു. പ്രമുഖ പ്രവാസി വ്യവസായിയും, തണൽ സഹകാരിയുമായ എ.എം.പി അബ്ദുൽ ഖാലിക്ക് ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ തണൽ വൈസ് ചെയർമാൻ അഹമ്മദ് ടോപ് ഫോം അധ്യക്ഷനായി. കെ. നൂറുദ്ദീൻ സ്വാഗതം പറഞ്ഞു.
.

.
വാർഡ് കൗൺസിലർമാരായ ജസ് ലു, ആയിഷ ജാസ്മിൻ, അലി കൊയിലാണ്ടി, രാജേഷ് കീഴരിയൂർ, എസ്.പി എച്ച് ശിഹാബുദ്ദീൻ, എ. അസീസ് എന്നിവർ സംസാരിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് തണൽ കൊയിലാണ്ടി സംഘടിപ്പിച്ച വൃക്കരോഗം ഉൾപ്പടെയുള്ള രോഗ നിർണ്ണയ പരിശോധ ക്യാമ്പും നടന്നു.



