KOYILANDY DIARY

The Perfect News Portal

നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് താമരശ്ശേരി സ്വദേശികൾ അറസ്റ്റിൽ

നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് താമരശ്ശേരി സ്വദേശികൾ അറസ്റ്റിൽ. ദോഹയില്‍ നിന്ന് സ്വര്‍ണം കൊണ്ടു വന്ന കോഴിക്കോട് കൊടിയത്തൂര്‍ സ്വദേശി അഷ്‌റഫ്, സ്വര്‍ണം കൈപ്പറ്റിയ താമരശ്ശേരി സ്വദേശികളായ മിദ്‌ലാജ്, നിഷാദ്, ഫാസില്‍ എന്നിവര്‍ ആണ് പിടിയിലായത്. കള്ളക്കടത്ത് സ്വര്‍ണവുമായി സംഘം കൊടുവള്ളിയിലേക്ക് പോകുന്നതായി മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നുള്ള പരിശോധനയിൽ മലപ്പുറം അരീക്കോട് വെച്ചാണ് സ്വര്‍ണം പിടികൂടിയത്.

ശരീരത്തില്‍ ഒളിപ്പിച്ചു കടത്തിയ 63 ലക്ഷം രൂപ വില വരുന്ന 1063 ഗ്രാം സ്വര്‍ണവും ഇവര്‍ സഞ്ചരിച്ച കാറും കാരിയര്‍ക്ക് നല്‍കാനായി കാറില്‍ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയും പൊലീസ് കസ്റ്റഡിയിലെടുത്തു. കടത്ത് സ്വര്‍ണ്ണം കൈപ്പറ്റി സംഘം കാറില്‍ കൊടുവള്ളിയിലേക്ക് പോകും വഴിയാണ് പൊലീസ് പിടിയിലായത്. മിശ്രിത രൂപത്തിലുളള സ്വര്‍ണം നാല് ക്യാപ്‌സൂളുകളാക്കിയാണ് കടത്തിയത്.