KOYILANDY DIARY

The Perfect News Portal

അരിക്കുളം വാകമോളി ശ്രീ പെരുമ്പോൽ സുബ്രഹ്മണ്യ ക്ഷേത്രം ലക്ഷദീപ സമർപ്പണം: ആദ്യ ഫണ്ട് ഏറ്റുവാങ്ങി

ലക്ഷദീപ സമർപ്പണത്തിന്റെ ആദ്യ ഫണ്ട്‌ സമാഹരണം.. കൊയിലാണ്ടി: അരിക്കുളം വാകമോളി ശ്രീ പെരുമ്പോൽ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഈ വർഷത്തെ തൈപൂയ മഹോത്സവം 2023 ഫെബ്രുവരി 4, 5 തീയതികളിൽ  നടക്കും. താന്ത്രിക വിധിപ്രകാരമുള്ള ചടങ്ങുകൾക്ക് പുറമെ വനിതകളുടെയും കുട്ടികളുടെയും നൃത്തനൃത്ത്യങ്ങളും മാറ്റുകലാപരിപാടികളും മഹോത്സവത്തോടനുബന്ധിച്ച് നടത്തപെടുന്നു.

ലക്ഷദീപ സമർപ്പണത്തിന്റെ ആദ്യ ഫണ്ട്‌ സമാഹരണം പൊയ്യയിൽ ബാലനിൽ നിന്നും ക്ഷേത്ര പ്രസിഡണ്ട് ടി. കെ. ശങ്കരൻ ഏറ്റുവാങ്ങി. ക്ഷേത്രങ്കണത്തിൽ വച്ചു നടന്ന ചടങ്ങിൽ ക്ഷേത്ര സെക്രട്ടറി ടി. എം. ബാലകൃഷ്ണൻ, പി. കെ. കരുണാകരൻ, എം. പി. കുഞ്ഞിക്കേളപ്പൻ, പി. എം. സുനീഷ്, ക്ഷേത്രം വനിതാ കമ്മിറ്റി പ്രസിഡണ്ട് മിനി സുരേഷ്, ജെസിത ബാബു എന്നിവർ സന്നിഹിതരായി.