KOYILANDY DIARY

The Perfect News Portal

മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയതിൽ സുരേഷ് ​ഗോപിയെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും

മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ ഇന്ന് ചോദ്യം ചെയ്യും . നടക്കാവ് പൊലീസാണ് ചോദ്യം ചെയ്യുക. ഈ മാസം 18ന് മുമ്പ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആയിരുന്നു സുരേഷ് ഗോപിക്ക് നൽകിയ നോട്ടീസിൽ പറഞ്ഞിരുന്നത്. എന്നാൽ ഇന്ന് ഹാജരാകാമെന്ന് അഭിഭാഷകൻ പൊലീസിനെ അറിയിച്ചു. നടക്കാവ് പൊലീസ് സ്റ്റേഷനിൽ രാവിലെ 10 മണിക്ക് സുരേഷ് ഗോപി എത്തും.

കഴിഞ്ഞ മാസം 27നാണ് ചോദ്യങ്ങൾ ചോദിക്കുന്നതിനിടെ കോഴിക്കോടുവെച്ച് സുരേഷ് ഗോപി മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയത്. പിന്നാലെ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകുകയും ഇത് നടക്കാവ് പൊലീസിന് കൈമാറുകയുമായിരുന്നു. കേസുമായി ബന്ധപ്പെട്ട് നേരത്തെ പത്തോളം മാധ്യമപ്രവർത്തകരുടെയും ബിജെപി നേതാക്കളുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു.