KOYILANDY DIARY

The Perfect News Portal

റവന്യു ജില്ലാ സ്കൂൾ, ഖോ-ഖോ- മൽസരങ്ങൾ കൊയിലാണ്ടി സ്റ്റേഡിയത്തിൽ ആരംഭിച്ചു

കൊയിലാണ്ടി: റവന്യു ജില്ലാ സ്കൂൾ, ഖോ-ഖോ- മൽസരങ്ങൾ കൊയിലാണ്ടി സ്റ്റേഡിയത്തിൽ ആരംഭിച്ചു. സീനിയർ, ബോയ്സ്, ഗേൾസ്, ജൂനിയർ, ഗേൾസ്, ബോയ്സ്, സബ്ബ് ജൂനിയർ ഗേൾസ്, സബ്ബ്ജൂനിയർ ബോയ്സ് എന്നീ വിഭാഗങ്ങളിലാണ് മത്സരം. 17 സബ്ബ് ജില്ലകളിൽ നിന്നായി ആയിരത്തിലധികം കായിക താരങ്ങൾ പങ്കെടുക്കുന്നുണ്ട്. നഗരസഭാ ചെയർപേഴ്സൻ സുധ കിഴക്കെപ്പാട്ട് ഉൽഘാടനം ചെയ്തു.

വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി, കൗൺസിലർ എ. ലളിത,. പ്രിൻസിപ്പാൾ, എൻ. വി. പ്രദീപ്, എച്ച്.എം. ഇൻചാർജ് ഷജിത, പി.ടി.എ പ്രസിഡണ്ട് വി. സൂചീന്ദ്രൻ, യൂ, കെ. ചന്ദ്രൻ, സുരേഷ് ബാബു എന്നിവർ സംസാരിച്ചു.