KOYILANDY DIARY

The Perfect News Portal

സംസ്ഥാനത്ത് 15 സ്വകാര്യ വ്യവസായ പാർക്കുകൾ കൂടി; മന്ത്രി പി രാജീവ്

വാളയാർ: സംസ്ഥാനത്ത് 15 സ്വകാര്യ വ്യവസായ പാർക്കുകൾ കൂടി തുടങ്ങാൻ അനുമതി നൽകുമെന്ന്‌ മന്ത്രി പി രാജീവ് പറഞ്ഞു. സംസ്ഥാന സർക്കാരിൻറെ അംഗീകാരത്തോടെ വാളയാർ കനാൽപ്പിരിവിൽ ആരംഭിച്ച കേരളത്തിലെ ആദ്യ സ്വകാര്യ വ്യവസായ പാർക്ക്‌ ‘ഫെദർ ലൈക്ക് ഫോം പ്രൈവറ്റ് ലിമിറ്റഡ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കേരളം വ്യവസായ സൗഹൃദ സംസ്‌ഥാനമായി വളർന്നു. വ്യവസായ മേഖലയിൽ നടപ്പാക്കിയ പദ്ധതികൾ രാജ്യത്തിന്‌ മാതൃകയാണ്. വ്യവസായ മേഖലയിലും ‘കേരള ബ്രാൻഡ്’ രൂപീകരിക്കും. ‘കേരളീയം’ ധൂർത്താണെന്ന് ആരോപിക്കുന്നവർ അസൂയാലുക്കളാണ്– മന്ത്രി പറഞ്ഞു. മന്ത്രി കെ കൃഷ്ണൻകുട്ടി മുഖ്യാതിഥിയായി. കെഎസ്എസ്ഐഎ സംസ്ഥാന പ്രസിഡണ്ട് എ നിസാറുദ്ദീൻ അധ്യക്ഷനായി.