KOYILANDY DIARY

The Perfect News Portal

സുബിനേഷ് അനുസ്മരണം

കൊയിലാണ്ടി: ധീര ജവാൻ സുബിനേഷ് അനുസ്മരണം ചേലിയ മുത്തു ബസാറിൽ നടന്നു. അനുസ്മരണ സദസ്സ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ അധ്യക്ഷത വഹിച്ചു. മലയാളത്തിൻ്റെ പ്രിയപ്പെട്ട എഴുത്തുകാരൻ VR സുധീഷ് മുഖ്യഭാഷണം നടത്തി. തുടർന്ന് സ്നേഹജ്വാലയും ഭീകരവിരുദ്ധ പ്രതിഞ്ജയും നടന്നു,

ജമ്മുവിൽ വെച്ച് വീരമൃത്യു വരിച്ച നായിബ് സുബേധാർ ശ്രീജിത്തിൻ്റെ ഭാര്യ ഷിജിന സ്നേഹജ്വാല തെളിയിച്ചു. പി വിശ്വൻ മാസ്റ്റർ, കെ ടി എം കോയ, മജു KM, മേജർ വാസുദേവൻ പൊന്മന (റിട്ട), C V ബാലകൃഷ്ണൻ, അഡ്വ V സത്യൻ, വിജയരാഘവൻ ചേലിയ, പി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Advertisements

സ്വാഗത സംഘം കൺവീനർ ജോഷി. K M സ്വാഗതവും യുവധാര പ്രസിഡണ്ട് അമിത്ത് നന്ദിയും രേഖപ്പെടുത്തി. ചടങ്ങിൽ SSLC പ്ലസ് 2 ഉന്നത വിജയം നേടിയവരേയും LSS, USS സ്കോളർഷിപ്പ് നേടിയവരേയും കേരളോത്സവ വിജയികളേയും അനുമോദിച്ചു.

Advertisements