KOYILANDY DIARY

The Perfect News Portal

ബി.ഇ.എം യു.പി സ്കൂൾ വിദ്യാർത്ഥികൾ ലഹരിക്കെതിരെ ചങ്ങല തീർത്തു

കൊയിലാണ്ടി: കേരള പിറവി ദിനത്തിൽ ദേശീയ പാതയോരത്ത് ബി.ഇ.എം യു.പി സ്കൂൾ വിദ്യാർത്ഥികൾ ലഹരിക്കെതിരെ ചങ്ങല തീർത്തു. ജീവിതമാണ് ലഹരി, ലഹരി വസ്തുക്കൾ ഉപയോഗിക്കുകയോ ഉപയോഗിക്കാൻ ആരെയെങ്കിലും പ്രേരിപ്പിക്കുകയോ ചെയ്യില്ലെന്ന് വിദ്യാർത്ഥികൾ പ്രതിജ്ഞയെടുത്തു. അധ്യാപകർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

രക്ഷിതാക്കൾ, കൊയിലാണ്ടി മുനിസിപ്പാലിറ്റി പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും വാർഡ് കൗൺസിലറുമായ ഇ.കെ അജിത്ത് മാസ്റ്റർ, ഹെഡ് മാസ്റ്റർ കെ. ഗിരീഷ്, തുടങ്ങിയവർ കുട്ടി ചങ്ങലയിൽ കണ്ണികളായി.