KOYILANDY DIARY

The Perfect News Portal

കേരളപ്പിറവി ദിനത്തിൽ ഭീമൻ പതിപ്പുമായി ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ

ചിങ്ങപുരം: കേരളത്തിന്റെ 66-ാം ജന്മദിനത്തിൽ വന്മുകം-എളമ്പിലാട് എം.എൽ.പി സ്കൂളിലെ 66 കുട്ടികൾ ചേർന്ന് 66 പേജുള്ള ഭീമൻ കേരള പതിപ്പ് തയ്യാറാക്കി. 66 കുട്ടികൾ ചേർന്ന് സ്കൂൾ ഗ്രൗണ്ടിൽ പ്രകാശനം ചെയ്തു. തുടർന്ന് പതിപ്പുമായി ലഹരി വിരുദ്ധ പ്രതിജ്‌ഞയെടുത്തു. എസ്. ശ്രീരസ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കേരളവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളെയും ബന്ധിപ്പിച്ചാണ് പതിപ്പ് തയ്യാറാക്കിയത്. പരിപാടി വാർഡ് മെമ്പർ ടി.എം. രജുല ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് പി.കെ. തുഷാര അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത്, പി.ടി.എ. വൈസ് പ്രസിഡണ്ട് മൃദുല ചാത്തോത്ത്, എസ്.ആർ.ജി. കൺവീനർ പി.കെ. അബ്ദുറഹ്മാൻ, വി.ടി. ഐശ്വര്യ എന്നിവർ സംസാരിച്ചു.