KOYILANDY DIARY

The Perfect News Portal

മയക്കുമരുന്ന് കച്ചവടം വിദ്യാർത്ഥി അറസ്റ്റിൽ

മയക്കുമരുന്ന് കച്ചവടം വിദ്യാർത്ഥി അറസ്റ്റിൽ. കോഴിക്കോട്: മാളിക്കടവ് മണൊടിയിൽ വീട്ടിൽ അമിത് (20) ആണ് അറസ്റ്റിലായത്. 5.6 ഗ്രാം എം.ഡി.എം.എയും അളക്കാനുപയോഗിക്കുന്ന ത്രാസും, വിൽപ്പനയ്ക്കായി സൂക്ഷിച്ച നിരവധി സിപ് ലോക്ക് കവറുകളും അമിതിൽ നിന്നും പിടിച്ചെടുത്തു.

മാളിക്കടവ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ലഹരി മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ  ആൻ്റിനാർകോട്ടിക്ക് സ്കോഡ് നടത്തിയ അന്വേഷത്തിലാണ് ഇയാൾ പിടിയിലായത്.

കോഴിക്കോട് ആൻ്റി നാർകോടിക്ക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ പ്രകാശൻ പടന്നയിലിൻ്റെ  ഡിസ്ട്രിക്ട് ആൻ്റി നാർകോടിക്ക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും (ഡാൻസാഫ്), നാർക്കോട്ടിക്ക് ഷാഡോസും,സബ് ഇൻസ്‌പെക്ടർ അരുണിൻ്റെ നേതൃത്വത്തിലുള്ള എലത്തൂർ പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Advertisements

ഡാൻസാഫ് എസ്. ഐ മനോജ് എടയേടത്ത്, എ. എസ്. ഐ അബ്ദുറഹിമാൻ, സീനിയർ സി.പി.ഒ കെ അഖിലേഷ്, അനീഷ് മൂസാൻവീട്, സി.പി.ഒ സുനോജ് കാരയിൽ, ഷിനോജ്. എം,സുഗേഷ് പി.സി, അജിത്. പി, ശ്രീശാന്ത് എൻ.കെ, എലത്തൂർ സ്റ്റേഷനിലെ എസ്.ഐ മാരായ പ്രകാശൻ, ജയേഷ് എസ്.സി.പി.ഒ ബാബു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.