KOYILANDY DIARY

The Perfect News Portal

കുറുവങ്ങാട് താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്ര താലപ്പൊലി മഹോത്സവം

കൊയിലാണ്ടി: കുറുവങ്ങാട് താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്ര താലപ്പൊലി മഹോത്സവം മാർച്ച്‌ 22, 23, 24 തീയതികളിലായി നടക്കും.
  • മാർച്ച് 22 ന് ബുധനാഴ്ച ശുദ്ധിക്രിയകൾ, കണ്ടത്താർ ദേവനു എണ്ണയാടൽ, വൈകുന്നേരം കലാക്ഷേത്രം വിദ്യാർത്ഥികളുടെ ചെണ്ട അരങ്ങേറ്റം, വനിതാ കമ്മിറ്റി അവതരിപ്പിക്കുന്ന തിരുവാതിര. രാത്രി 8 മണിക്ക് കൊച്ചു കുട്ടികളുടെയും പ്രാദേശിക കലാകാരമാരുടെയും കലാ സന്ധ്യ.
  • മാർച്ച്‌ 23 ന് വ്യാഴാഴ്ച  കാലത്ത് കോടിയേറ്റം. തുടർന്ന് കുട്ടിച്ചാത്തൻ തിറ, ഗുളികൻ തിറ, ഭഗവതി തിറ, ചാമുണ്ടി തിറ, ഗുരുതി, കനലാട്ടം.
  • മാർച്ച്‌ 24 വെള്ളിയാഴ്ച കാലത്ത് ശീവേലി, വൈകുന്നേരം കണ്ടൽ ബ്രദേർസ് ഒരുക്കുന്ന ആഘോഷ വരവ് സന്ധ്യക്ക് ശ്രീ പടിഞ്ഞാറിടത്ത് നാഗകാളി കാവിലേക്കുള്ള എഴുന്നള്ളത്ത്, താലപ്പൊലിയോട് കൂടിയ മടക്ക എഴുന്നള്ളത്ത്, പാലക്കാടൻ മണ്ണിലെ വാദ്യരത്നം താളവാദ്യമേളത്തിലെ രൗദ്ര ഭീമൻ കല്ലൂർ രാമൻകുട്ടി മാരാരുടെ മേളം, തുടർന്ന് കൗഷിക് നയിക്കുന്ന സൂപ്പർ ഹിറ്റ്‌ ഗാനമേള.