KOYILANDY DIARY

The Perfect News Portal

SSLC പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി യാത്രാ സൗകര്യമൊരുക്കി DYFI

കൊയിലാണ്ടി: എസ്.എസ്.എൽ. സി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി യാത്രാ സൗകര്യമൊരുക്കി DYFI. ആനക്കുളം മേഖല കമ്മറ്റിയാണ് സ്വന്തമായി വാഹന സൗകര്യം ഇല്ലാത്തവർക്കായി വാഹന സൗകര്യം ഏർപ്പെടുത്തിയത്. പയ്യോളി.HS, സി.കെ.ജി.HS, പൊയിൽകാവ്. HS, ബോയ്സ്. HS എന്നീ സ്കൂളുകളിലെ വിദ്യാർത്ഥികളെയാണ് പരീക്ഷാ കേന്ദ്രത്തിൽ എത്തിച്ചത്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരുന്നു ഡി.വൈ.എഫ്.ഐ ഇടപെടൽ. ഇനി നടക്കാനുള്ള പരീക്ഷകളിലും വിദ്യാർത്ഥികളെ സഹായിക്കാൻ DYFI വാഹന സൗകര്യം ഒരുക്കുന്നതാണ്. സജിൽകുമാർ, അശ്വന്ത്
അരുൺ, അരുൺലാൽ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *