KOYILANDY DIARY

The Perfect News Portal

സൃഷ്ടി സാംസ്കാരിക വേദി അനുനന്ദയെയും, ഹരിദേവിനെയും അനുമോദിച്ചു

സൃഷ്ടി സാംസ്കാരിക വേദി നടുവത്തൂർ നേതൃത്വത്തിൽ നടുവത്തൂരിൽ നിന്നും ആദ്യമായി MBBS ന് പ്രവേശനം ലഭിച്ച അനുനന്ദയെയും 2021-22 വർഷത്തെ USS നേടിയ ഹരിദേവിനെയും അനുമോദിച്ചു.
പ്രശസ്ത ശിശുരോഗ വിദഗ്ധൻ ഡോ: ഗോപിനാഥൻ വിശിഷ്ട അതിഥിയായി പങ്കെടുത്ത് വിജയികൾക്കുള്ള ഉപഹാരം കൈമാറി.
ചടങ്ങിൽ ഉണ്ണികൃഷ്ണൻ മാസ്റ്റർ, രാജൻ നടുവത്തൂർ, മുരളീധരൻ നടേരി, സുനിൽകുമാർ, രജിത് നാരായണൻ, ബാബു ബാലൻ, എം. എൻ വേണുഗോപാൽ എന്നിവർ സംസാരിച്ചു.