വുമൺ ഫെസിലിറ്റേഷൻ സെന്ററിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം
വുമൺ ഫെസിലിറ്റേഷൻ സെന്ററിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം.. കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ വുമൺ ഫെസിലിറ്റേഷൻ സെന്ററിലേക്ക് കരാർ അടിസ്ഥാനത്തിൽ കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്ററിനെ ആവശ്യമുണ്ടെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.
Advertisements
വുമൺ സ്റ്റഡീസ് ജന്റർ സ്റ്റഡീസ്, സോഷ്യൽ വർക്ക്, സോഷ്യോളജി, സൈക്കോളജി എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദവും 6 മാസത്തിൽ കുറയാത്ത പ്രവൃത്തി പരിചയവുമുള്ള വനിതകൾക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷയും അനുബന്ധ രേഖകളും സഹിതം നവംബർ 26 ന് മുമ്പായി കൊയിലാണ്ടി നഗരസഭാ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.