KOYILANDY DIARY

The Perfect News Portal

ഡൽഹിയിലെ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം

കൊയിലാണ്ടി: കർഷക സംഘടനകളുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊയിലാണ്ടിയിൽ പ്രകടനം സംഘടിപ്പിച്ചു. കർഷക സംഘം, കർഷക തൊഴിലാളി യൂണിയൻ, സി ഐ ടി യു, നേതൃത്വത്തിൽ കൊയിലാണ്ടിയിൽ നടന്ന പ്രകടനത്തിന് കർഷക സംഘം കേന്ദ്ര കമ്മിറ്റി അംഗം പി. വിശ്വൻ, സംസ്ഥാന കമ്മിറ്റി അംഗം കെ. ഷിജു, കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം പി. ബാബുരാജ്, അഡ്വ. കെ. സത്യൻ എന്നിവർ നേതൃത്വം നൽകി.