KOYILANDY DIARY

The Perfect News Portal

കെ.എം.എ. കൊയിലാണ്ടിയും, സിറ്റി മെഡ് ഹെൽത്ത് കെയറുമായി സഹകരിച്ച് ഹൃദ്രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു

കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷൻ, സിറ്റി മെഡ് ഹെൽത്ത് കെയറുമായി സഹകരിച്ച് ഹൃദ്രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഫിബ്രവരി 17ന് ശനിയാഴ്ച കാലത്ത് 10 മണിക്ക് സിറ്റി മെഡ് ഹെൽത്ത് കെയറിൽ വെച്ച് സംഘടിപ്പിക്കുന്ന ക്യാമ്പ് നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപാട്ട് ഉദ്ഘാടനം ചെയ്യും.
മെയ്ത്ര ഹോസ്പിറ്റൽ സീനിയർ കാർഡിയാക് കൺസൾട്ടൻ്റ് ഡോ. ശീതൽ രാജൻ നായർ, ഡോ. ഷാജുദ്ധീൻ കായക്കൽ എന്നിവർ നേതൃത്വം നൽകും. നഗരസഭ കൗൺസിലർ രത്നവല്ലി ടീച്ചർ ഡോ. മുഹമ്മദ് വസിൽ എന്നിവർ പങ്കെടുക്കുo.