KOYILANDY DIARY

The Perfect News Portal

10 വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്കു ആറു വർഷം കഠിന തടവും പിഴയും

പത്തു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്കു ആറു വർഷം കഠിന തടവും  202500 രൂപ പിഴയും വിധിച്ചു. പാലേരി സ്വദേശി  മുഞ്ഞോറേമ്മൽ വീട്ടിൽ ശ്രീധരൻ (52) നാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് അനിൽ ടി പി പോക്സോ നിയമപ്രകാരം ശിക്ഷ വിധിച്ചത്.
2020 ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി ബാലികയുടെ വീട്ടിൽ എത്തി ടി വി കാണുകയായിരുന്ന ബാലികയെ ലൈംഗികമായി  ഉപദ്രവിക്കുകയായിരുന്നു, പിന്നീട് വീട്ടിൽ എത്തിയ അമ്മയോട് ബാലിക കാര്യം പറയുയുകയും പേരാമ്പ്ര പോലീസിൽ പരാതി നൽകുകയുമായിരുന്നു.
Advertisements
പേരാമ്പ്ര പോലീസ് സർക്കിൾ ഇൻസ്‌പെക്ടർമാരായ സുമിത്ത് കുമാർ, എം നിജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്, പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി ജെതിൻ ഹാജരായി.