KOYILANDY DIARY

The Perfect News Portal

ഷോട്ടോക്കാൻ കരാട്ടെ അസോസിയേഷൻ കോഴിക്കോട് ജില്ല ടൂർണമെൻ്റും സാംബോ ഇൻ്റർനാഷണൽ വിജയികൾക്കുള്ള അനുമോദനവും നടത്തി

വേൾഡ് ട്രഡീഷണൽ ഷോട്ടോക്കാൻ കരാട്ടെ അസോസിയേഷൻ കോഴിക്കോട് ജില്ല ടൂർണമെൻ്റും സാംബോ ഇൻ്റർനാഷണൽ വിജയികൾക്കുള്ള അനുമോദനവും യോഷിക്കാൻ മാർഷ്യൽ ആർട്സ് അക്കാഡമിയുടെ നേതൃത്വത്തിൽ ബാലുശ്ശേരിയിൽ വെച്ച് നടത്തി.

കോഴിക്കോട് ജില്ല കരാട്ടെ അസോസിയേഷൻ പ്രസിഡണ്ട്  പ്രവീൺ കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. ജമ്മു കാശ്മീരിൽ വച്ച് നടന്ന റഷ്യൻ മാർഷ്യൽ ആർട്സ് ആയ സാംബോയുടെ നാഷണൽ കോച്ച് ആൻഡ് റഫറി സർട്ടിഫിക്കറ്റ് നേടിയ സജിത്ത് കുമാർ മണമൽ, സാംബോ ടീം മാനേജർ ഷൈജേഷ് പയ്യോളി എന്നിവരെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു.

ബിനീഷ് കൊയിലാണ്ടി, ഫായിസ് കാവുംവട്ടം, രഞ്ജീഷ് കൊയിലാണ്ടി എന്നിവർ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകളും മെഡലുകളും നൽകി. തുടർന്ന് മജീഷ്, അങ്കിത ഷൈജു എന്നിവർ സംസാരിച്ചു. നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു.

Advertisements