KOYILANDY DIARY

The Perfect News Portal

ടിക്കറ്റ് കൗണ്ടറിൽ ഇരിക്കാൻ ആളില്ല. കൊയിലാണ്ടി റെയിൽവെ സ്റ്റേഷനിൽ യാത്രക്കാർ ദുരിതത്തിൽ

ടിക്കറ്റ് കൗണ്ടറിൽ ഇരിക്കാൻ ആളില്ല. കൊയിലാണ്ടി റെയിൽവെ സ്റ്റേഷനിൽ യാത്രക്കാർ ദുരിതത്തിൽ. ദിവസവും നിരവധിപേരാണ് ഏറെ നേരം ക്യൂ നിന്ന് ടിക്കറ്റ് കിട്ടാതെ യാത്ര മുടങ്ങുന്നത്. ഇത് നിത്യ സംഭവമായിരിക്കുകയാണെന്ന് പാസഞ്ചേഴ്സ് അസോസിയേഷനും ആരോപിക്കുന്നു. 3 കൗണ്ടറുകൾ ഉണ്ടെങ്കിലും ഒരു കൌണ്ടർ മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. മറ്റ് കൗണ്ടറുകളിൽ ഇരിക്കാൻ ജീവനക്കാരില്ലെന്നാണ് റെയിൽവെ പറയുന്നത്.

കാലത്ത് മുതൽ സ്റ്റേഷന് പുറത്തേക്ക് നീണ്ട ക്യൂ ആണ് ഉണ്ടാകുന്നതും. അതും ഒരു പന്തലുപോലുമില്ലാതെ കടുത്ത വെയിലുംകൊണ്ട് ക്യൂ നിക്കേണ്ട ദുരിതമാണ് യാത്രക്കാർക്ക് ഉണ്ടാകുന്നത്. ടിക്കറ്റ് കൗണ്ടറിലും റിസർവേഷൻ കൗണ്ടറിലും ഇരിക്കാൻ ഒരു ജീവനക്കാരൻ മാത്രമാണുള്ളത്. ഇതാണ് ഏറെ പ്രതിസന്ധി ഉണ്ടാക്കുന്നത്. എൻക്വയറി കൗണ്ടറിൻ്റെയും സ്ഥതി മറിച്ചൊന്നുമല്ല. അവിടെ അളില്ല എന്നതാണ് വസ്തുത.

Advertisements

രാവിലെയുള്ള പാസഞ്ചർ ട്രെയിനുകളിൽ കയറിപ്പറ്റാനുള്ള ഓട്ടത്തിനൊടുവിൽ ഏറെ നേരം ക്യൂ നിന്നിട്ടും ടിക്കറ്റ് കിട്ടാതെ മടങ്ങേണ്ടുന്ന സാഹചര്യം നിലനിൽക്കുന്നതിൽ ശക്തമായ പ്രതിഷേധമാണ്  യാത്രക്കാർക്കുള്ളത്. ഗ്രേഡ് 1 സ്റ്റേഷനായ കൊയിലാണ്ടിയിൽ കെട്ടിടമുൾപ്പെടെ ചില വികസന പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെങ്കിലും ജവനക്കാരുൾപ്പെടെ അടിസ്ഥാന സൌകര്യങ്ങൾ ഒരുക്കുന്നതിൽ റെയിൽവെ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നതെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ വ്യക്തമാക്കി.

Advertisements

ഓരോ ദിവസവും ലക്ഷങ്ങൾ വരുമാനം ലഭിക്കുന്ന സ്റ്റേഷനാണ് കൊയിലാണ്ടി. എന്നിട്ടും തികഞ്ഞ അവഗണന കാണിക്കുന്ന റെയിൽവെ അധികൃതരുടെ സമീപനം തിരുത്തണമെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ സെക്രട്ടറി പി.കെ രഘുനാഥ് പറഞ്ഞു. അടിയന്തരമായി ജീവനക്കാരെ നിയമിക്കണമെന്നും മറ്റ് അടിസ്ഥാന സൌകര്യങ്ങൾ ഒരുക്കണമെന്നും അദ്ധേഹം കൊയിലാണ്ടി ഡയറിയോട് പറഞ്ഞു. പൊതുജനങ്ങളെ സംഘടിപ്പിച്ച് പ്രത്യക്ഷ സമരവുമായി മുന്നോട്ട് പോകാമെന്നും അദേധേഹം വ്യക്തമാക്കി.