KOYILANDY DIARY

The Perfect News Portal

കരിപ്പൂര്‍ വിമാനത്താവള റോഡിലെ തട്ടുകടയില്‍ ഉപയോഗിക്കുന്നത് തോട്ടിലെ മലിന ജലം

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവള റോഡിലെ തട്ടുകടയില്‍ ഉപയോഗിക്കുന്നത് തോട്ടിലെ മലിന ജലം. ഇന്നലെ വാര്‍ഡിലെ മുഴുവന്‍ റോഡുകളും ഇടവഴികളും തോടുകളും സര്‍വേ നടത്തുന്നതിന്‍റെ ഭാഗമായി നടന്ന പരിശോധനക്കിടയിലാണ് തട്ടുകടയിലെ ജീവനക്കാരന്‍ തോട്ടില്‍ നിന്ന് ബക്കറ്റില്‍ വെള്ളവുമായി പലതവണ തട്ടുകടയിലേക്ക് കയറി പോകുന്നത്  വാര്‍ഡ് കൗണ്‍സിലർ കണ്ടത്.

തുടർന്ന് കടക്കാരനെ ചോദ്യം ചെയ്തപ്പോഴാണ് തോട്ടിലെ മലിനജലം കുടങ്ങളിലും ബക്കറ്റുകളിലും സംഭരിച്ച് വെച്ച് മണിക്കൂറുകള്‍ കഴിഞ്ഞ് വെള്ളത്തിലെ കലക്കല്‍ ഊറിയതിന് ശേഷം ഇത് ചായയും മറ്റ് പാനീയങ്ങളും ഉണ്ടാക്കുന്നതിന് ഉപയോഗിക്കുകയാണെന്ന് വ്യക്തമായത്.

തുടർന്ന് ഹെല്‍ത്ത് വിഭാഗവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും പിഴ ഉള്‍പ്പെടെയുള്ള നടപടികളെടുക്കുകയും ചെയ്തു. തട്ടുകട അടച്ചു പൂട്ടാനുള്ള തുടര്‍ നടപടികളും സ്വീകരിച്ചിട്ടുണ്ട്.

Advertisements