KOYILANDY DIARY.COM

The Perfect News Portal

ആർ ശ്രീലേഖക്ക് തിരിച്ചടി; പ്രചാരണത്തിന് പേരിനൊപ്പം ‘IPS’ വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

.

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്വന്തം പേരിനൊപ്പം പദവിയും ഉപയോഗിച്ച മുൻ ഐപിഎസ് ഉദ്യോഗസ്ഥ ആർ ശ്രീലേഖക്ക് തിരിച്ചടി. തെരഞ്ഞെടുപ്പ് പ്രചരണത്തിന് ‘ഐപിഎസ്’ ഉപയോഗിക്കരുതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചു. ‘ആർ ശ്രീലേഖ ഐപിഎസ്’ എന്ന തരത്തിൽ പ്രചാരണം നടത്തുന്ന ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഇടപെടൽ. തിരുവനന്തപുരത്തെ ശാസ്തമംഗലം വാർഡിലാണ് ഐപിഎസ് എന്ന് പേരിനൊപ്പം ചേർത്ത് ആർ ശ്രീലേഖയുടെ പ്രചാരണം. ഇവിടെ ബിജെപി സ്ഥാനാർത്ഥിയായിട്ടാണ് ഇവർ മത്സരരംഗത്തുള്ളത്.

Share news
error: Content is protected !!