KOYILANDY DIARY

The Perfect News Portal

സീനിയർ സിറ്റിസൺസ് ഫോറം വനിതാ കൺവെൻഷൻ 

തിക്കോടി: സീനിയർ സിറ്റിസൺസ്  ഫോറം തിക്കോടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വനിതാ ദിനാചരണവും, വനിതാ കൺവെൻഷൻ രൂപീകരണവും നടന്നു. പള്ളിക്കര കുറ്റിയിൽ ശാന്തയുടെ വീട്ടിൽവെച്ചു നടന്ന പരിപാടി  ഇബ്രാഹിം തിക്കോടി ഉദ്ഘാടനം ചെയ്തു. ശാന്ത കുറ്റിയിൽ അധ്യക്ഷത വഹിച്ചു.
ബാലൻ കേളോത്ത്, പി. രാമചന്ദ്രൻ നായർ, വിമല ടീച്ചർ, ദേവി നാറാണത്ത്, പ്രസീന, വസുമതി വായാടി എന്നിവർ സംസാരിച്ചു. യു.വി. ലീല സ്വാഗതം പറഞ്ഞു. ഭാരവാഹികളായി ശാന്ത കുറ്റിയിൽ (ചെയർപേഴ്സൺ), ലീല യു.വി (കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു. പ്രസീന, ദേവയാനി, ലീല ശ്രീകുലം എന്നിവർ ഉൾപ്പെടുന്ന കമ്മിറ്റിയും രൂപീകരിച്ചു.കൺവെൻഷൻ്റെ ഭാഗമായി വ്യത്യസ്തമായ കലാപരിപാടികളും അരങ്ങേറി.