KOYILANDY DIARY.COM

The Perfect News Portal

വന്മുകo-എളമ്പിലാട് എം.എൽ.പി. സ്‌കൂളിൽ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് നടന്നു 

.
ചിങ്ങപുരം: നാമനിർദ്ദേശ പത്രിക സമർപ്പണം മുതൽ വോട്ടെടുപ്പ് വരെ യഥാർത്ഥ തെരഞ്ഞെടുപ്പിൻ്റെ എല്ലാ നടപടി ക്രമങ്ങളും പാലിച്ച് വന്മുകo-എളമ്പിലാട്എം .എൽ.പി. സ്‌കൂളിൽ നടന്ന സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് ശ്രദ്ധേയമായി പ്രിസൈഡിംഗ് ഓഫീസർ എസ്.എസ്. ഇഷാൻ്റെ നേതൃത്വത്തിലുള്ള പോളിംഗ് ഓഫീസർമാരും,
‌മൂന്നാം ക്ലാസിലെ കുട്ടികളുടെ നേതൃത്വത്തിലുള്ള പോളിംഗ് ഏജൻ്റുമാരും, ആദം അബ്ദുള്ള, അൻവിദ് എന്നിവരുടെ നേതൃത്വത്തിലുള്ള ക്രമസമാധാന പാലകരും
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
.
.
മെഹക് നൗറിൻ, മിലൻ രാഗേഷ്, മുഹമ്മദ് സഈo, ആൽവിൻ വിനോദ് എന്നീ സ്ഥാനാർത്ഥികൾ വാശിയേറിയ പ്രകടനം കാഴ്ച വെച്ച തെരഞ്ഞെടുപ്പിൻ്റെ  വോട്ടെണ്ണൽ
പോളിംഗ് ഏജൻ്റുമാരുടെ സാന്നിധ്യത്തിൽ നടന്നു. പ്രത്യേക അസംബ്ലിയിൽ പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത് ഫല പ്രഖ്യാപനം നടത്തി. 27 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ മിലൻ രാഗേഷ് സ്കൂൾ ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു. മെഹക് നൗറീൻ സ്‌കൂൾ ഡെപ്യൂട്ടി ലീഡറായും തെരഞ്ഞെടുക്കപ്പെട്ടു. സ്‌കൂൾ ലീഡറായി തെരഞ്ഞെടുക്കപ്പട്ട മിലൻ രാഗേഷിന് പ്രത്യേക അസംബ്ലിയിൽ പ്രധാനാധ്യാപിക 
സത്യവാചകം ചൊല്ലി ക്കൊടുത്തു.
Share news
error: Content is protected !!