KOYILANDY DIARY

The Perfect News Portal

സർഗാലയ അന്താരാഷ്‌ട്ര കരകൗശല മേളക്ക് ഇന്ന് സമാപനം

കോഴിക്കോട്‌ : ഇരിങ്ങൽ സർഗാലയയിലെ അന്താരാഷ്‌ട്ര കരകൗശല മേള ഇന്ന് സമാപിക്കും. 19 ദിവസം നീണ്ടു നിന്ന മേളയിൽ 10 രാജ്യങ്ങളിലെയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെയും കരകൗശല കലാകാരൻമാർ അണിനിരന്നു.
രാത്രി 7 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ മുഖ്യാതിഥിയായി എത്തും. പയ്യോളി നഗരസഭാ ചെയർമാൻ വടക്കയിൽ ഷെഫീഖ് ചടങ്ങിൽ അധ്യക്ഷത വഹിക്കും.
Advertisements