KOYILANDY DIARY

The Perfect News Portal

തൃശൂർ പൂരത്തിന്റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള സംഘപരിവാർ നീക്കങ്ങൾക്ക് തിരിച്ചടി

തൃശൂർ പൂരത്തിന്റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള സംഘപരിവാർ നീക്കങ്ങൾക്ക് തിരിച്ചടി. മുഖ്യമന്ത്രി അടിയന്തരമായി വിഷയത്തിൽ ഇടപെട്ടതോടെയാണ് സംഘപരിവാർ അജണ്ടകൾ പൊളിഞ്ഞത്. തൃശൂർ പൂരം സമാപന ദിവസത്തെ പ്രശ്നങ്ങൾ ഗൗരവമായി അന്വേഷിക്കാൻ സർക്കാർ തീരുമാനം.

പൊലീസിനെതിരെ ഉയർന്ന പരാതികളെക്കുറിച്ച് അന്വേഷിക്കാൻ എഡിജിപി എം ആർ അജിത് കുമാറിനെ ചുമതലപ്പെടുത്തി. സിറ്റി പൊലീസ് കമ്മീഷണറെയും, അസിസ്റ്റന്റ് കമ്മീഷണറെയും തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതിയോടെ സ്ഥലം മാറ്റാനും തീരുമാനമായി.