KOYILANDY DIARY

The Perfect News Portal

മോഷണം നടത്തിയ കേസിലെ പ്രതിയെ പിടികൂടിയ കേരള പൊലീസിനെ അഭിനന്ദിച്ച് സംവിധായകൻ ജോഷി

വീട്ടിൽ മോഷണം നടത്തിയ കേസിലെ പ്രതിയെ പിടികൂടിയ കേരള പൊലീസിനെ അഭിനന്ദിച്ച് സംവിധായകൻ ജോഷി. വലിയ കഠിനാധ്വാനത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയതെന്ന് ജോഷി പ്രതികരിച്ചു. സിനിമയില്‍ കാണുന്ന അന്വേഷണം ഒന്നുമല്ലെന്ന് സിറ്റി പൊലീസിന്റെ ലൈവ് ആക്ഷന്‍ നേരിട്ടുകണ്ട തനിക്ക് ബോധ്യപ്പെട്ടുവെന്നും ജോഷി പറഞ്ഞു.

മോഷണവിവരം അറിഞ്ഞ ഉടനെ പൊലീസ് കണ്‍ട്രോള്‍ റൂം നമ്പറായ 100ലാണ് വിളിച്ചതെന്ന് പറഞ്ഞ ജോഷി, സംവിധായകന്‍ ജോഷിയാണെന്ന് പറയാതെയാണ് വിളിച്ചതെന്നും അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കാന്‍ പറഞ്ഞ് സൗത്ത് പൊലീസ് സ്റ്റേഷന്റെ നമ്പര്‍ നല്‍കിയെന്നും പറഞ്ഞു. എന്നാല്‍ ആ നമ്പറില്‍ വിളിക്കാതെ നിര്‍മ്മാതാവ് ആന്റോ ജോസഫിനെ വിളിച്ച് കാര്യങ്ങള്‍ പറയുകയായിരുന്നുവെന്നും ജോഷി വ്യക്തമാക്കി.

 

‘സിറ്റി പൊലീസിന്റെ ദ്രുതചലനങ്ങളായിരുന്നു പിന്നീട് കണ്ടത്. എസിപി പി രാജ്കുമാറിനായിരുന്നു ഏകോപന ചുമതല. കമ്മീഷണര്‍, ഡിസിപി, എസിപിമാര്‍ തുടങ്ങിയവരും സ്ഥലത്തെത്തി. വലിയ പരിശ്രമത്തിനൊടുവില്‍ പ്രതി കുടുങ്ങി. തന്റെ വീട്ടില്‍ മോഷണം നടന്നു, പ്രതിയെ പൊലീസ് കണ്ടെത്തി എന്നതിലല്ല കാര്യം. സമൂഹത്തിനും, മുഴുവന്‍ പൊലീസ് സേനയ്ക്കും മാതൃകയാകുന്ന രീതിയിലായിരുന്നു അന്വേഷണം എന്നതിലാണ് കാര്യം’, ജോഷി പ്രതികരിച്ചു.

Advertisements