KOYILANDY DIARY

The Perfect News Portal

ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരന് 2 കോടി രൂപ നഷ്ടപരിഹാരം

വടകര: ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരന് 2 കോടി രൂപ നഷ്ടപരിഹാരം. വില്യാപ്പള്ളി സ്വദേശി കണ്ടോത്ത് പാല പൊയിൽ തൗഫീഖ് അസ്ലമിന് (29) വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കേസിൽ നഷ്ടപരിഹാരമായി 2 കോടി രൂപ നൽകാൻ വടകര മോട്ടോർ ആക്സിഡൻ്റ് ക്ലെയിം ട്രൈബ്യുണൽ ആണ് ഉത്തരവിട്ടത്.
1,49,56,900 രൂപയും കോടതിയിൽ കേസ് ഫയൽ ചെയ്ത 2019 ആഗസ്‌ത്‌ 7 മുതലുള്ള 9 ശതമാനം പലിശയും കോടതിച്ചെലവും ഉൾപ്പെടെയാണ് 2 കോടിയിലധികം നൽകേണ്ടത്. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയാണ് നഷ്ടപരിഹാരം നൽകേണ്ടത്.
Advertisements
2018 നവംബർ 7 നാണ് ചാർട്ടേഡ് അക്കൗണ്ട് വിദ്യാർഥിയായ അസ്‌ലം കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിക്ക് സമീപത്ത് വെച്ച് അപകടത്തിൽ പെട്ടത്. ഇൻ്റേണ്‍ഷിപ്പ് നടത്തുന്ന സ്ഥാപനത്തിലേക്ക് ബൈക്കിൽ പോകുമ്പോഴാണ് ലോറിയിടിച്ചത്. തലക്ക് ഗുരുതരമായി പരിക്കേറ്റ തൗഫീഖ് അസ്‌ലം ഇപ്പോഴും ചികിത്സയിലാണ്.