KOYILANDY DIARY

The Perfect News Portal

മർകസ് മാലിക് ദീനാർ ഗോൾഡൻ ഫിഫ്റ്റി പ്രചാരണ റാലി പ്രൗഢമായി

കൊയിലാണ്ടി: ഗോൾഡൺ റാലി സംഘടിപ്പിച്ചു.. വീ ദി പീപ്പിൾ ഓഫ് ഇന്ത്യ എന്ന പ്രമേയത്തിൽ നവംബർ 24, 25, 26 തീയതികളിൽ മുബൈയിലെ ഏകത ഉദ്യാനിൽ നടക്കുന്ന എസ് എസ് എഫ് ഗോൾഡൺ ഫിഫ്റ്റി സമ്മേളനത്തിൻ്റെ ഭാഗമായി മർകസ് മാലിക് ദീനാർ ദഅവ സെക്ടറിൻ കീഴിൽ ഗോൾഡൺ റാലി സംഘടിപ്പിച്ചു. ഗോൾഡൻ ഫിഫ്റ്റിയുടെ ഭാഗമായി ഉണർവ്വ് പഠന ക്യാമ്പ്, ഗോൾഡൻ ചലഞ്ച്, ഗോൾഡൻ  സിഗ് നേച്ചർ തുടങ്ങി വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്.
നൂറോളം വിദ്യാർഥികൾ അണിനിരന്ന റാലി കൊയിലാണ്ടിയിൽ സമാപിച്ചു. എസ് എസ് എഫ് കൊയിലാണ്ടി ഡിവിഷൻ സെക്രട്ടറി യൂനുസ് സഖാഫി സംസാരിച്ചു. അബ്ദുൽ കരീം നിസാമി, ഹബീബുറഹ്മാൻ സഖാഫി തിരുവള്ളൂർ തുടങ്ങിയവർ നേതൃത്വം നൽകി.