KOYILANDY DIARY.COM

The Perfect News Portal

എം. കെ. കുഞ്ഞബ്ദുള്ളയെ അനുസ്മരിച്ചു

.
നന്തി: എൻസിപി കൊയിലാണ്ടി ബ്ലോക്ക് പ്രസിഡണ്ടും കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന എം.കെ. കുഞ്ഞബ്ദുള്ളയുടെ 9-ാം ചരമവാർഷികം ആചരിച്ചു. എ.സി. ഷണ്മുഖദാസ് പഠന കേന്ദ്രം കൊയിലാണ്ടിയുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ പരിപാടി പ്രശസ്ത സാഹിത്യകാരൻ ചന്ദ്രശേഖരൻ തിക്കോടി ഉദ്ഘാടനം ചെയ്തു. എൽഎസ്എസ്, എസ്എസ്എൽസി ഫുൾ എ പ്ലസ് നേടിയ വന്മുഖം ഗവ. ഹൈസ്കൂൾ വിദ്യാർത്ഥികളെ യോഗം അനുമോദിച്ചു. പഠന കേന്ദ്രം പ്രസിഡണ്ട് ചേനോത്ത് ഭാസ്കരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.
സി. സത്യചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. കെ.ടി.എം കോയ ഉപഹാര സമർപ്പണം നടത്തി. സി. രമേശൻ, ഇ. എസ് രാജൻ, ഒ. രാഘവൻ മാസ്റ്റർ, എം.എ. ഗംഗാധരൻ എന്നിവർ സംസാരിച്ചു. കെ.കെ. ശ്രീഷു മാസ്റ്റർ സ്വാഗതവും കെ.കെ. നാരായണൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
Share news
error: Content is protected !!