KOYILANDY DIARY.COM

The Perfect News Portal

ഫറോക്കിൽ ഫൈബർ വള്ളത്തിൽ പൊട്ടിത്തെറി: രണ്ട് മത്സ്യത്തൊഴിലാളികൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

.

കോഴിക്കോട്: ഫറോക്കിൽ ഫൈബർ വള്ളത്തിൽ പൊട്ടിത്തെറി. രണ്ട് മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു. ഒരാളുടെ നില​ ​ഗുരുതരമാണ്. രണ്ട് പേരെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ലൗ ഇന്ത്യ എന്ന ഫൈബർ വള്ളത്തിൽ ഭക്ഷണം പാകം ചെയ്യാൻ ഉപയോ​ഗിക്കുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. തിരുവനന്തപുരം സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.

 

Share news
error: Content is protected !!