KOYILANDY DIARY

The Perfect News Portal

ഇബ്രാഹിം തിക്കോടിയുടെ “ചൂട്ട് വെളിച്ചം” (മോട്ടിവേഷൻ കവിതകൾ) പ്രകാശനം ചെയ്തു

മേപ്പയൂർ: ഇബ്രാഹിം തിക്കോടിയുടെ “ചൂട്ട് വെളിച്ചം” പ്രകാശനം ചെയ്തു. ഡോ. ശശികുമാർ പുറമേരി പ്രകാശനം നിർവ്വഹിച്ചു. വി.ഐ. ഹംസ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വായന വറ്റുമ്പോൾ മനസ്സും വറ്റും. വറ്റിയ മനസ്സുകളിൽ ചിന്തകളും നശിക്കും. അതുകൊണ്ടുതന്നെ വായന നെഞ്ചേറ്റേണ്ടത് കാലത്തിൻറെ ആവശ്യമാണെന്ന് ഡോ. ശശികുമാർ പറഞ്ഞു. ഇബ്രാഹിം തിക്കോടിയുടെ  “ചൂട്ട് വെളിച്ചം” “(മോട്ടിവേഷൻ കവിതകൾ) പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നളിനി കണ്ടോത്ത് പുസ്തകം ഏറ്റുവാങ്ങി. ഉഷാ. സി. നമ്പ്യാർ പുസ്തക പരിചയം നടത്തി. വി.ഒ. ഗോപാലൻ മാസ്റ്റർ, ഇബ്രാഹിം തിക്കോടി എന്നിവർ സംസാരിച്ചു. സി. അപ്പുക്കുട്ടി, എ.എം കുഞ്ഞിരാമൻ, കെ ശശിധരൻ മാസ്റ്റർ, എം.എം കരുണാകരൻ മാസ്റ്റർ, എൻ. കെ ബാലകൃഷ്ണൻ മാസ്റ്റർ, കെ. ഗോവിന്ദൻ മാസ്റ്റർ മാസ്റ്റർ, ടി. കുഞ്ഞിരാമൻ മാസ്റ്റർ, ഭാരതീ ഭായ്, എ. കേളപ്പൻ മാസ്റ്റർ, വി.പി. നാണു മാസ്റ്റർ, എം.എ. വിജയൻ, എൻ.കെ രാഘവൻ മാസ്റ്റർ, ടി. സുമതി എന്നിവർ സന്നിഹിതരായി.