KOYILANDY DIARY

The Perfect News Portal

10 വയസ്സുകാരന് ലൈംഗിക പീഢനം: പ്രതിക്ക് 6 വർഷം കഠിന തടവും പിഴയും

10 വയസ്സുകാരനെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്കു 6 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും വിധിച്ചൂു. കാവിൽ സ്വദേശി മേലേടുത്തു മീത്തൽ, മംഗലശ്ശേരി വീട്ടിൽ ശങ്കരൻ (63)നു ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് അനിൽ ടി പി പോക്സോ നിയമപ്രകാരം ശിക്ഷ വിധിച്ചത്.
2019 ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ കടയിൽ വെച്ച് മിഠായി നൽകി വശീകരിച്ച് പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു, പരീക്ഷക്ക് മാർക് കുറഞ്ഞതിന്റെ ഭാഗമായി കൗണ്സിലിംഗ് നടത്തിയപ്പോൾ ആണ് കുട്ടി വിവരം പുറത്തു പറയുന്നത്, കൗൺസിലർ വിവരം കുട്ടിയുടെ അമ്മയെയും സ്കൂൾ അധികൃതരെയും അറിയിക്കുകയായിരുന്നു.
Advertisements
തുടർന്ന് രക്ഷിതാക്കൾ നൽകിയ പരാതിയിൽ പേരാമ്പ്ര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുകയായിരുന്നു, സബ് ഇൻസ്‌പെക്ടർ വി മമ്മുകുട്ടി ആണ് കേസ് അന്വേഷിച്ചത്, പ്രോസിക്യൂഷൻ വേണ്ടി അഡ്വ. പി. ജെതിൻ ഹാജരായി.