KOYILANDY DIARY

The Perfect News Portal

പൗരത്വ നിയമ ഭേദഗതിയെപ്പറ്റി പ്രതികരിക്കാത്തയാളാണ് രാഹുൽ ഗാന്ധി; മുഖ്യമന്ത്രി

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിയെപ്പറ്റി പ്രതികരിക്കാത്തയാളാണ് രാഹുൽ ഗാന്ധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വ നിയമഭേദഗതിക്കെതിരെ സംയുക്ത പ്രക്ഷോഭത്തിൽ കേരളത്തിൽ പങ്കെടുക്കരുതെന്ന് കോൺഗ്രസ് പ്രവർത്തകർക്ക് നിങ്ങൾ നിർദ്ദേശം നൽകിയില്ലേ എന്നും മുഖ്യമന്ത്രി ആരോപിച്ചു. ഏറ്റവും അവസാനം നാമനിർദേശ പത്രിക കൊടുക്കാൻ വന്നപ്പോഴും സിഎഎയ്ക്കെതിരെ രാഹുൽ ഗാന്ധി പ്രതികരിച്ചില്ല. 

Advertisements

രാഹുൽ ഗാന്ധിക്ക് അദ്ദേഹത്തിൻ്റെ പേര് പറയുന്നതിലാണ് വിഷമം പൗരത്വ നിയമ ഭേദഗതി റദ്ദ് ചെയ്യും എന്ന് എൽഡിഎഫ് പ്രകടന പത്രികയിലുണ്ട്. കോൺഗ്രസിൻെറ പ്രകടന പത്രികയിൽ അങ്ങനെയൊരു വാചകമുണ്ടോയെന്ന ചോദ്യമുന്നയിച്ച മുഖ്യമന്ത്രി ഈ ഘട്ടത്തിലാണ് രാഹുൽ ഗാന്ധിയുടെ പേര് പറയേണ്ടി വന്നതെന്നും പറഞ്ഞു. 

 

അടുത്ത കാലത്തായി  പ്രതിപക്ഷ നേതാവ് പറയുന്ന കാര്യങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നും തരംതാണനിലയിലുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതെല്ലാം തന്നെ കേരളത്തിന് ബോധ്യമായി വരികയാണെന്നും പൗരത്വ ഭേദഗതിയില്‍ കൃത്യമായൊരു നിലപാട് പറയാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Advertisements